letras.top
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

letra de kanji - sha bro

Loading...

[chorus]
നേരം വെളുക്കുമ്പോ കലപില
നോക്കുമ്പോ മാനത്ത് പെരുമഴ
ഇതേതാ ദിവസം എന്റെ ഈശ്വരാ?
കൊള്ളാം പോളി ഇന്ന് കണി എന്‍റെ അച്ഛനാ

നേരം വെളുക്കുമ്പോ കലപില
നോക്കുമ്പോ മാനത്ത് പെരുമഴ
ഇതേതാ ദിവസം എന്റെ ഈശ്വരാ?
കൊള്ളാം പോളി ഇന്ന് കണി എന്‍റെ അച്ഛനാ

[verse]
കിടക്കെന്ന് പോയ പിന്നെ കാണും അടുക്കള
അടുക്കള ഭരിക്കണതെന്‍റെ പെങ്ങളാ
എനിക്കിഷ്ടം കുടിക്കാനെന്നും കട്ടനാ
കുറ്റം പറഞ്ഞാൽ കടിക്കുന്നൊരാങ്ങളാ

വെട്ടിവിഴുങ്ങാന്‍ അരി എന്നും വാങ്ങി വരുന്ന
അച്ഛനെന്‍റെ വക ഒരു പിടി നന്ദി
അച്ഛന്‍ വാങ്ങിവെച്ച അരിയെല്ലാം കഴുകീട്ടെൻ്റെ
അമ്മ തരും എനിക്ക് ഒരു കുടം കഞ്ഞി

ഒട്ടും തിരക്കില്ല എനിക്കൊട്ടും പണിയില്ല
ഒറ്റ മനുഷ്യനും എനിക്കിട്ട് പണിയില്ല
ഒറ്റ അടികൊന്നും ഈ ഞാൻ തളരില്ല
കുറ്റം പറഞ്ഞാൽ നാക്കിനി വളരില്ല
എൻ്റെ കഴിവിന് കഴിയുന്ന കാര്യങ്ങള്‍ കൈയ്യുമെന്ന് കാണിച്ച് കൊടുത്തിട്ട് വരും വഴി
എൻ്റെ മുന്നില്‍ വന്ന് ചിരിച്ചിട്ട് സോപ്പിട്ട് പണ്ട് എന്നെ ചതിച്ചിട്ട് പോയൊരു പെണ്‍കിളി
നോക്ക് മോളെ നിന്നക്കെന്നെ ശരിക്കറിയില്ല
നിനക്കെൻ്റെ അടിമുടിയുടെ വിലയില്ല
നിന്നെ പറ്റി ഇനി ഒരിക്കലും ഞാൻ എന്‍റെ റാപ്പിന്‍റെ വരികളിലൊരു തരി പറയില്ലാ

ഒറ്റ് മിനിറ്റ് or two മിനിറ്റ്
എന്‍റെ റാപ്പിന് നീ നിന്‍റെ ചെവി കൊടുക്ക്
ഒറ്റപ്പെടുമ്പോള്‍ ഒറ്റയടിക്ക് നിന്നെ ഒറ്റയാക്കി പോയവരെ നീ മറക്ക്

വെട്ടിവിഴുങ്ങാന്‍ അരി എന്നും വാങ്ങി വരുന്ന
അച്ഛനെന്‍റെ വക ഒരു പിടി നന്ദി
അച്ഛന്‍ വാങ്ങിവെച്ച അരിയെല്ലാം കഴുകീട്ടെൻ്റെ
അമ്മ തരും എനിക്ക് ഒരു കുടം കഞ്ഞി

[chorus]
നേരം വെളുക്കുമ്പോ കലപില
നോക്കുമ്പോ മാനത്ത് പെരുമഴ
ഇതേതാ ദിവസം എന്റെ ഈശ്വരാ?
കൊള്ളാം പോളി ഇന്ന് കണി എന്‍റെ അച്ഛനാ

[outro]
നിനക്കൊക്കെ എന്തിന്‍റെ കേടാണ് എന്നൊക്കെ തൊള്ളോണ്ട് തള്ളുന്ന നാടൻ‍ ബ്രോ
ആരോക്കെ കുറ്റം പറഞ്ഞാലും പുച്ഛിച്ചു തള്ളിയാലും ഒറ്റപ്പെടാതിരി ബ്രോ
ഞാന്‍ നല്ല മുട്ടുള്ള പാട്ടിട്ട് കേട്ടിട്ട് ഒറ്റക്ക് പോകുന്ന സഞ്ചാരി ബ്രോ
ഫോണില്‍ വിളിക്കുമ്പോ തേങ്ങി കരയുന്നൊരുമ്മാൻ്റെ പുന്നാര മോനാൺ ബ്രോ

letras aleatórias

MAIS ACESSADOS

Loading...