letras.top
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

letra de mazhaye - rakz radiant & vinaux

Loading...

[intro]
കണ്ണിൽ പതിഞ്ഞവ ക്രമേണ മങ്ങി
പരക്കുന്ന ഇരുട്ടിനും എന്തൊരു ഭംഗി
മിന്നിമാഞ്ഞ ചില ഓർമ്മകൾ തങ്ങി
താളമിടറിയെൻ ഹൃദയം വിങ്ങി

[hook]
അവസാനമില്ലാത്ത വിദൂരം
പ്രതീക്ഷയറ്റ ഹൃദയം
കാർമേഘം കൊണ്ടു മറഞ്ഞു വാനം
ഉള്ളിനുള്ളിൽ നിന്നൊരു ഗാനം
മഴയെ മഴയെ മഴയെ
നീ തനിയെ തനിയെ തനിയെ
എന്നിൽ പതിയെ പതിയെ പതിയെ
പെയ്തിറങ്ങീല്ലേ

[interlude]
rays kissed each and every rain drop falling
we don’t even know how you and i have fallen
for each other, life used to be bitter
now life is better, got moments to remember

[verse 1]
എൻ കവിതകൾ കൊണ്ടു ഞാനെൻ മുഖം മറച്ചു
കണ്ടതും കേട്ടതുമറിയാത്ത ഭാവം നടിച്ചു
അനുഭവങ്ങൾ ഗുരുവായി ഞാൻ പാഠങ്ങൾ പഠിച്ചു
വിധിച്ചതിനെല്ലാം എതിരു വന്നങ്ങു ഭവിച്ചു

[verse 2]
കാലത്തിൻ പടിവാതിൽക്കൽ
നിശ്ചലനായി ഞാൻ നിന്നേ പോയി
ഞാൻ കണ്ട സ്വപ്നങ്ങളെല്ലാമേ വീണുടഞ്ഞു
മാഞ്ഞു മറഞ്ഞേ പോയി
ശൂന്യത എന്നൊരു സ്വന്തബന്ധം പോലായതും
അതിലാഴ്ന്നതും, അനുപാതമായി
ഏകാന്തനായി, എന്നെ നഷ്ടമായി
എന്നെന്നേക്കുമായി

ബാല്യത്തിൻ ഘടികാരത്തിനരികിൽ നോക്കുകുത്തിയായി നിന്നേ പോയി
ഇടറിയ കാൽ ചുടവുമായി ഞാൻ
ജീവിതമോ മറന്നേ പോയി
മരുഭൂമിയിൽ പൊരിവേനലിൽ
ഒരു തുള്ളിക്കായി ഞാനലഞ്ഞതും
കാർമേഘമായി നീ വന്നതും
എന്നിൽ വർഷമായി ചൊരിഞ്ഞതും

[hook]
മഴയെ മഴയെ മഴയെ
നീ തനിയെ തനിയെ തനിയെ
എന്നിൽ പതിയെ പതിയെ പതിയെ
പെയ്തിറങ്ങീല്ലേ [x2]

letras aleatórias

MAIS ACESSADOS

Loading...