letra de alolam - k. s. harisankar, gowry lekshmi & shaan rahman
[intro: k. s. harisankar]
തിരി തിരി നറുതിരി
തിരിയുടെ കതിരൊളിയോമൽ ചേലോടെ
മിഴിയിണ ചിമ്മി തൊഴുതുണരാൻ ഇന്നെന്താണെന്താവോ?
ചിരി ചിരി ചെറുചിരി
ചിരിയുടെ കുളിരൊളിയിന്നീ മുറ്റത്തെ
മൺചിരാതിന്റെ ചുണ്ടിലേറുന്നതാരെ കണ്ടാവോ?
[verse 1: gowry lekshmi and k. s. harisankar]
ആലോലം ചാഞ്ചാടും നാണത്തിൽ ചേരുന്നേ
ആരോ പൊൻതിങ്കളോ
പൂന്തെന്നൽ വന്നാലും വാടാതെ നിന്നാടും
താരാജാലങ്ങളോ
[pre-chorus: gowry lekshmi and k. s. harisankar]
ഉയിരിൽ നിറയും അരിയകിനാവുകളേ
ചിറകിൽ ഉയരാൻ കൊതിയായ്
മധുരം പകരും ഒരുപിടി നിമിഷവുമായ്
ഇതുവഴി പോരുവതാരാണോ?
[chorus: gowry lekshmi & k. s. harisankar]
തിരി തിരി നറുതിരി
തിരിയുടെ കതിരൊളിയോമൽ ചേലോടെ
മിഴിയിണ ചിമ്മി തൊഴുതുണരാൻ ഇന്നെന്താണെന്താവോ?
(എന്നുയിരെ)
ചിരി ചിരി ചെറുചിരി
ചിരിയുടെ കുളിരൊളിയിന്നീ മുറ്റത്തെ
മൺചിരാതിന്റെ ചുണ്ടിലേറുന്നതാരെ കണ്ടാവോ?
[verse 2: gowry lekshmi and k. s. harisankar]
ഈ തെരുവിൻ ഓരങ്ങളിൽ
നീയെഴുതിടും കോലമോ
ഈ തെരുവിൻ ഓരത്തു നീളെ
നീയെഴുതിടും കോലമോ
പറയൂ ഇളവിൻ നിലവേ
നീ കളഭമാടുന്ന നേരം
ആ പരിമളം മന്ദമെൻ
ഹൃദയം തഴുകി അഴകേ
[pre-chorus: gowry lekshmi & k. s. harisankar]
സമയമേ നീയൊഴുകി നീങ്ങാൻ
ഇവിടെ മതിവരെ നിന്നുതരൂ
നിറയുക സിരകളിലനുപമ ലഹരികളേ
പകലിലേറെ അഴകുമായി
വരുമൊരു അതിശയ രാവുതരും
സുഖമിതുമറയരുത് ഇനിയൊരു പിറവിവരെ
കാതിന്നോരം ആരോ പാടി
[chorus: gowry lekshmi & k. s. harisankar]
തിരി തിരി നറുതിരി
തിരിയുടെ കതിരൊളിയോമൽ ചേലോടെ
മിഴിയിണ ചിമ്മി തൊഴുതുണരാൻ ഇന്നെന്താണെന്താവോ?
ചിരി ചിരി ചെറുചിരി
ചിരിയുടെ കുളിരൊളിയിന്നീ മുറ്റത്തെ
മൺചിരാതിന്റെ ചുണ്ടിലേറുന്നതാരെ കണ്ടാവോ?
[refrain: k. s. harisankar & gowry lekshmi ]
ആലോലം ചാഞ്ചാടും നാണത്തിൽ ചേരുന്നേ
ആരോ പൊൻസൂര്യനോ
പൂന്തെന്നൽ വന്നാലും വാടാതെ നിന്നാടും
താരാജാലങ്ങളോ
[pre-chorus: k. s. harisankar & gowry lekshmi ]
ഉയിരിൽ നിറയും അരിയകിനാവുകളേ
ചിറകിൽ ഉയരാൻ കൊതിയായ്
മധുരം പകരും ഒരുപിടി നിമിഷവുമായ്
ഇതുവഴി പോരുവതാരാരോ ആരോ ആരോ
[chorus: k. s. harisankar]
തിരി തിരി നറുതിരി
തിരിയുടെ കതിരൊളിയോമൽ ചേലോടെ
മിഴിയിണ ചിമ്മി തൊഴുതുണരാൻ ഇന്നെന്താണെന്താവോ?
ചിരി ചിരി ചെറുചിരി
ചിരിയുടെ കുളിരൊളിയിന്നീ മുറ്റത്തെ
letras aleatórias
- letra de outer space interlude - jc assassin
- letra de jupiter (remix) - tink
- letra de love me do - jane jang
- letra de that girl - the reform club
- letra de kalenderwoche #30 im überblick - rap genius deutschland
- letra de hallues - pizzaw/pineapples
- letra de lilakno aku (feat. pjr) - ndx a.k.a
- letra de en vivo - dld
- letra de no dejo de fumar - pinche mara
- letra de grind time - kaysinners