letras.top
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

letra de varuvanillarumee - k. s. chithra

Loading...

വരുവാനില്ലാരുമിന്നൊരുനാളുമീവഴിക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്
വെറുതേ മോഹിക്കുമല്ലോ
ഇന്നും വെറുതേ മോഹിക്കുമല്ലോ
പലവട്ടം പൂക്കാലം വഴിതെറ്റി
പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്
അതിനായി മാത്രമായ് ഒരു നേരം
ഋതു മാറി മധുമാസമണയാറുണ്ടല്ലോ

വരുവാനില്ലാരുമീ വിജനമാമെന് വഴിക്കറിയാം അതെന്നാലുമെന്നും
പടിവാതിലോളം ചെന്നകലത്താവഴിയാകെ
മിഴി പാകി നില്ക്കാറുണ്ടല്ലോ
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്
വെറുതെ മോഹിക്കാറുണ്ടല്ലോ

വരുമെന്നു ചൊല്ലിപ്പിരിഞ്ഞുപോയില്ലാരും അറിയാമതെന്നാലുമിന്നും
പതിവായി ഞാനെന്റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ
പ്രിയമുള്ളൊരാളാരോ വരുമെന്നു ഞാനെന്നും
വെറുതേ മോഹിക്കുമല്ലൊ

നിനയാത്ത നേരത്തെന് പടിവാതിലില്
ഒരു പദവിന്യാസം കേട്ടപോലെ
വരവായാലൊരുനാളും പിരിയാത്തെന് മധുമാസം
ഒരു മാത്ര കൊണ്ടു വന്നെന്നോ
ഇന്നൊരുമാത്ര കൊണ്ടുവന്നെന്നോ
കൊതിയോടെ ഓടിച്ചെന്നകലത്താവഴിയിലേക്കിരുകണ്ണും നീട്ടുന്ന നേരം
വഴിതെറ്റി വന്നാരോ പകുതിക്കു വച്ചെന്റെ
വഴിയേ തിരിച്ചു പോകുന്നു
എന്റെ വഴിയേ തിരിച്ചു പോകുന്നു
എന്റെ വഴിയേ… തിരിച്ചു പോകുന്നു

letras aleatórias

MAIS ACESSADOS

Loading...