letras.top
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

letra de pallitherundo chathuranga (from ''mazhavil kavadi'') - g. venugopal

Loading...

പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ
ആമ്പല്ക്കുളമുണ്ടോ തിരുതാളിക്കല്ലുണ്ടോ
താളത്തില് പൂപ്പട കൂട്ടാനായ് കന്യകമാരായിരമുണ്ടോ

ഓ… എന്നോമലാളെ കൂടെ കണ്ടോ കണ്ടോ കണ്ടോ

പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ
ആമ്പല്ക്കുളമുണ്ടോ തിരുതാളിക്കല്ലുണ്ടോ

കാടേറിപ്പോരും കിളിയേ
പൂക്കൈതക്കടവിലൊരാളെ കണ്ടോ – നീ കണ്ടോ
കാടേറിപ്പോരും കിളിയേ
പൂക്കൈതക്കടവിലൊരാളെ കണ്ടോ – നീ കണ്ടോ
താംബൂലത്താമ്പാളത്തില് കിളിവാലന് വെറ്റിലയോടെ
വിരിമാറിന് വടിവും കാട്ടി മണവാളന് ചമയും നേരം
നിന്നുള്ളില് പൂക്കാലം മെല്ലെയുണര്ന്നോ
എന്നോടൊന്നുരിയാടാന് അവനിന്നരികില് വരുമെന്നോ

പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ
ആമ്പല്ക്കുളമുണ്ടോ തിരുതാളിക്കല്ലുണ്ടോ
താളത്തില് പൂപ്പട കൂട്ടാനായ് കന്യകമാരായിരമുണ്ടോ
ഓ… എന്നോമലാളെ കൂടെ കണ്ടോ കണ്ടോ കണ്ടോ

തുളുനാടന് കോലക്കുയിലേ
പൊന്നൂഞ്ഞാല് പാട്ടുകളവിടെ കേട്ടോ – നീ കേട്ടോ
തുളുനാടന് കോലക്കുയിലേ
പൊന്നൂഞ്ഞാല് പാട്ടുകളവിടെ കേട്ടോ – നീ കേട്ടോ
നിറകതിരും തങ്കവിളക്കും അകതാരില് പത്തരമാറ്റും
മറിമാന്മിഴിയാളില് കണ്ടോ നിന് മനമൊന്നിളകിപ്പോയോ
നിന്നുള്ളില് വാസന്തം പാടിയുണര്ന്നോ
എന്നില് വീണലിയാനായ് അവളെന് നിനവില് വരുമെന്നോ

പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ
ആമ്പല്ക്കുളമുണ്ടോ തിരുതാളിക്കല്ലുണ്ടോ
താളത്തില് പൂപ്പട കൂട്ടാനായ് കന്യകമാരായിരമുണ്ടോ
ഓ… എന്നോമലാളെ കൂടെ കണ്ടോ കണ്ടോ കണ്ടോ
പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ
ആമ്പല്ക്കുളമുണ്ടോ തിരുതാളിക്കല്ലുണ്ടോ

letras aleatórias

MAIS ACESSADOS

Loading...