letra de thira - efy music
[verse 1: efy]
എന്നെക്കുറിച്ച് ഞാൻ പറയാം
എൻ്റെ കവിതയെക്കുറിച്ച് ഞാൻ പറയാം
എൻ്റെ വരികളിൽ അനവധി കഥന കഥകൾ
വഴിതെറ്റി വീണ കവിതയായി പറയാം
എൻ്റെ മിഴികളിൽ അറിയാം
കത്തിയെരിഞ്ഞ കനലിൽ തെളിയും കനവാ
മഷി കറുപ്പിലെഴുതിവെച്ച അനുഭവങ്ങൾ
പലതും റിതവും ബീറ്റിനുമൊത്ത് പറയാം
എൻ പേര് efy ഞാൻ എഴുതി പോയ വരികൾ
നീ കേട്ടില്ലേ എനിക്ക് തരുന്ന പഴികൾ
മനസ്സിലെ മുറിവ് അരച്ച് എഴുതി കഴിവ്
കെട്ടോൻ്റെ ശബ്ദം തീയിലെരിഞ്ഞമർന്ന് പടർന്ന് നശിച്ചവനാ
ഒന്ന് വിട്ട് നിക്ക്
എല്ലാ ചീത്ത പേരും എനിക്ക് തന്നെ തന്ന്
കോപ്പ് എന്നെ തള്ളിയിട്ടവനെ ഇതാ നിങ്ങടെ മുന്നിലി
നിൻ്റെ കുട വേണ്ട എനിക്കെന്താ
മഴയിൽ കത്തട്ടെ
[laika jamal]
തിര കാണാൻ നീയും എൻ കൂടെ വരുമോ
തനിയെ കരഞ്ഞാലും കണ്ണീരായി വരുമോ
[verse 2: efy]
വേദനയെ മറക്കില്ല മരിച്ചാലും മരിക്കില്ല
തനിച്ചാലും മരിക്കില്ല തളച്ചാലും തകരില്ല
മരിച്ചാലും വിധിച്ചാലും എനിക്കൊരു മലരില്ല
കടിച്ചവന് ഒരു കടി കൊടുക്കാതെ ഉറങ്ങില്ല
എനിക്കൊട്ടുമുറക്കില്ല എഴുതുമ്പോൾ വിറയില്ല
പലതും ഞാൻ പറയില്ല പറയാതെ വകയില്ല
അടുത്ത പണിക്ക് വേണ്ടി തുടക്കം ഒടുക്കി വെച്ച്
അനുഭവം പഠിപ്പിച്ച തലത്തിൻ്റെ വെടക്ക്
കൂടെ നിന്നവരെല്ലാരും കുറ്റം പറഞ്ഞ്
കുറ്റം എന്തെന്ന് അറിയില്ല പലരും എന്നെ തള്ളിക്കളഞ്ഞ്
എൻ്റെ മേനി എൻ്റെ മനമെല്ലാമേ വെറുത്ത് നശിപ്പിച്ച് തിരിച്ചടിച്ച്
synthetic-ൽ ലയിച്ച്
തകരും ചോരബന്ധം പോകട്ടെ
വെറുത്ത് കുടുംബം എൻ്റെ മനസ്സിൽ ആണ് ഇരുട്ട് കറുപ്പ്
ഈ ബന്ധം ചതിച്ച് ചതിച്ച് എൻ്റെ ജീവനെ കരിയിച്ച്
എൻ്റെ പ്രാണൻ വേദനിച്ചിട്ട് ഞാൻ തീയിട്ട് കളിക്കും (ഹാ!)
[laika jamal]
തിര കാണാൻ നീയും എൻ കൂടെ വരുമോ
തനിയെ കരഞ്ഞാലും കണ്ണീരായി വരുമോ
[verse 3: efy]
ശെരിയാ
നിങ്ങ പറഞ്ഞപോലെ ഞാൻ കഴിവുകെട്ടവൻ തന്നെ
എന്നെ പഠിപ്പിച്ച ഗുരുക്കള് പറഞ്ഞിത് തന്നെ
മെലിഞ്ഞൊട്ടിയ ശരീരം വെച്ചുകൊണ്ട് മുന്നോട്ടെന്നെ
മുടി നീട്ടി വളർത്തും ഞാൻ
കൈവിട്ട് പോയപ്പൊ തന്നെ
ചോദിക്കട്ടെ എന്നുടെ നാശമാണ് നിനക്ക് വേണ്ടത്
എന്നെ എന്നെ വാശിക്കുള്ള തിളച്ച വെള്ളമാണിത്
കൊഞ്ചും ചുമത്തി വിട്ടോ
എനിക്ക് വെറും മൈര് ഇത്
കഴിവുകെട്ടവൻ്റെ വെറും നശിച്ച പാട്ടിത്
പഠിച്ചു ഞാൻ എല്ലാത്തിനും തോറ്റു തുന്നം പാടി
കിട്ടുന്ന പണിക്ക് പോയി ഞാൻ
അവിടെന്നിറങ്ങിയോടി കയ്യിലഞ്ച് പൈസയില്ല
തരുവാനായ് ആരുമില്ല
വെറുത്തു ഞാൻ പണത്തിനെ
ബന്ധങ്ങൾ അതീമ്മതന്നെ നശിച്ച്
ജീവിതം തന്നെ
നീയൊക്കെ നല്ലത് തന്നെ
എന്നെ ജീവിതം പഠിപ്പിച്ചത് നിൻ്റെയൊക്കെ തന്നെ തോന്നിവാസം
കൂട്ട് വിളയാടുമെൻ്റെ സ്വപ്നം തന്നെ നശിച്ചു
മറന്നത് ഞാൻ ചിറക് മുളച്ചതിനെ
[laika jamal]
തീരാത്തൊരു തണലായി കുട ചൂടി നീ വരുമോ
ഇരവാണേൽ തുണയായി കിരണങ്ങൾ പടരുമോ
[verse 4: efy]
ഇനി സാവകാശം പറയാൻ ഞാൻ ശ്രമിക്കാം
എല്ലാ കഥകളും പറഞ്ഞ ഞാൻ വെടക്കാ
എന്നെ ദ്രോഹിക്കാതെ വേദനിപ്പിച്ചിരിക്കാം
വേദനപ്പിൽ ചിരിക്കാം വേദമോതിയിരിക്കാം
ഇതിലുള്ളതൊന്നും നിനക്കല്ല എനിക്കാ
അതുകൊണ്ട് തന്നെ എനിക്കെന്നെ വെറുപ്പാ
എൻ്റെ കണ്ണുനീരിൽ വന്നതെൻ്റെ അഴുക്കാ
എൻ്റെ വീട് സ്റ്റുഡിയോ കയ്യിൽ മൈക്കാ
letras aleatórias
- letra de the shades of night - joe jackson
- letra de christmas list - james fauntleroy
- letra de dead meat - rejectedreyna
- letra de emogangsters - byakko
- letra de made her mine - official dogma
- letra de psicópata - arcángel
- letra de the dripping tap (live at red rocks '22) - bootleg gizzard
- letra de porfiado - parte ii - eros white
- letra de ily ᐸ3 - august
- letra de clean - ashli willow