letras.top
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

letra de oru mazhayilayi - derby tomhills, eldhos elias & kavya s chandra

Loading...

കവിളിലെ അഴകിലായ് ചിരി മുല്ല പൂത്തെ ..ഓ
അരികിലെ ഹൃദയമോ കളിയാടും പൂമഴ വില്ലായ്
നിറയുമെൻ സിരകളിൽ അനുരാഗതാളമോ ..ഓ
പടരുമീ നിമിഷമോ പറയാതെ നെഞ്ചിലെ പ്രേമം

മൗനം മൂളും ഈണമായി അറിയാതെ പോലെ
ഈ കാറ്റും കൂടെ ചൊല്ലിടും അതു കണ്ടകാര്യമായ്

തന്നത്താനെ അറിയാതെ ഇടനെഞ്ചിൽ
കണ്ണെത്താതെ മനസ്സ് ചേർത്ത് വച്ചൊരഴകായ്
എങ്ങോ പാറെ നിഴലായ് ഞാൻ അലയുന്നെ
കാണും നേരം മഴവില്ലുകണ്ടപോലെ

മധുപോലവേ നുകരുമ്പോഴും  നിറയുന്നതും
ശലഭങ്ങളായ് വാനിൽ നാം
ആവേശമായ് മൃദുചുംബനം പകരുന്നതും
എൻ ജീവനിൽ പടരുമ്പോൾ

ഓരോരൊ പാട്ടിലെ വരികൾ തന്നെ ഈണം മൂളും
കൊതിയോടെ പാടുമീ ആ വാക്കിനുള്ളിലെ പ്രേമം
ഒരു മഴയിലായ്‌ പാറും ചിറകുകളായ്
മനസ്സു തേടി തേടി അലയും അകലെയായ്‌

തന്നത്താനെ അറിയാതെ ഇടനെഞ്ചിൽ
കണ്ണെത്താതെ മനസ്സ് ചേർത്ത് വച്ചൊരഴകായ്
എങ്ങോ പാറെ നിഴലായ് ഞാൻ അലയുന്നെ
കാണും നേരം മഴവില്ലുകണ്ടപോലെ
മൗനം മൂളും ഈണമായി അറിയാതെ പോലെ
ഈ കാറ്റും കൂടെ ചൊല്ലിടും അതു കണ്ടകാര്യമായ്

തന്നത്താനെ അറിയാതെ ഇടനെഞ്ചിൽ
കണ്ണെത്താതെ മനസ്സ് ചേർത്ത് വച്ചൊരഴകായ്
എങ്ങോ പാറെ നിഴലായ് ഞാൻ അലയുന്നെ
കാണും നേരം മഴവില്ലുകണ്ടപോലെ

letras aleatórias

MAIS ACESSADOS

Loading...